ചൊവ്വാഴ്‌ച, ജൂലൈ 21, 2026
Saudi ArabiaTop Stories

‎സൗദി അറേബ്യ ഒരു വർഷത്തേക്ക് മൾട്ടി എൻട്രി അനുവദിക്കുന്ന ഉംറ വിസ പ്രഖ്യാപിച്ചു


ജിദ്ദ : ഒരു വർഷത്തെ വിസാ കാലാവധിയുള്ള മൾട്ടി എൻട്രി ഉംറ വിസ പദ്ധതി പ്രഖ്യാപിച്ചു സൗദി ഹജ്ജ് ഉംറ മന്ത്രാലയം.

‎ഒരു വർഷത്തിനിടയിൽ എത്ര തവണയും സൗദിയിൽ വന്നു പോകാവുന്ന ഈ ഉംറ വിസയിൽ ഒരു വർഷത്തിനിടെ ആകെ 90 ദിവസം സൗദിയിൽ താമസിക്കാൻ സാധിക്കും.


“നുസുക്” സിസ്റ്റത്തിൽ ലഭ്യമായ പാക്കേജ് ദാതാക്കളിൽ ഒരാളിൽ നിന്ന് ഒരു സേവന പാക്കേജ് വാങ്ങുന്നതിലൂടെയാണ് ആദ്യ സന്ദർശന പ്രക്രിയ ആരംഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നുസുക് വഴി ഉംറ പെർമിറ്റ്‌ ഇഷ്യു ചെയ്യുകയും വേണം. ഓരോ തവണയും ഈ പ്രക്രിയ ചെയ്യണം.


സൗദിയിൽ എത്തി കുറച്ച് ദിവസം കഴിഞ്ഞു പുറത്ത് പോയാൽ, തിരികെവരുമ്പോൾ നേരത്തെ താമസിച്ച ദിവസങ്ങൾ 90 ദിവസത്തിൽ നിന്ന് കുറക്കുമ്പോൾ കിട്ടുന്ന എണ്ണം ദിവസങ്ങൾ ആണ് പിന്നീട് സൗദിയിൽ   കഴിയാൻ സാധിക്കുക. ഒരു വർഷത്തിനിടെ 90 ദിവസം സൗദിയിൽ താമസം ലഭ്യമാകാൻ എത്ര തവണ വേണമെങ്കിളും പുറത്തു പോയി വരാം എന്ന് സാരം.


അതേ സമയം ഹജ്ജ് സീസൺ ആയ ദുൽ ഖഅദ് 1 മുതൽ ദുൽ ഹിജ്ജ 13 വരെ മൾട്ടി എൻട്രി ഉംറ വിസക്കാർക്ക് സൗദിയിൽ പ്രവേശനം അനുവദിക്കില്ല.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്