ഹുറൂബായവർക്ക് 300 റിയാലിന് ഓൺലൈൻ സ്റ്റോറുകൾ രൂപീകരിക്കാൻ പരിശീലനം: ഒടുവിൽ പിടിയിൽ
റിയാദിലെ അൽ-ബത്ഹയിൽ വാണിജ്യ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളും റിയാദ് പോലീസിന്റെ ഫീൽഡ് എൻഫോഴ്സ്മെന്റ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു നിയമവിരുദ്ധ കേന്ദ്രം കണ്ടെത്തി.
ഏഷ്യൻ തൊഴിലാളികൾ നടത്തുന്ന ഈ കേന്ദ്രം, ഒളിച്ചോടിയ തൊഴിലാളികളെ സ്വന്തം അക്കൗണ്ടിൽ ഓൺലൈൻ സ്റ്റോറുകൾ സ്ഥാപിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും പരിശീലിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. ഒരു വിദേശ നിക്ഷേപകനും രണ്ട് രേഖകളില്ലാത്ത പ്രവാസികളും ചേർന്നാണ് ഈ കേന്ദ്രം നടത്തിയിരുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, പ്രതികൾ ഇ-കൊമേഴ്സ് മേഖലയിലെ “വ്യാജ ആഗോള സർട്ടിഫിക്കറ്റ്” നൽകുന്നതിനായി 300 സൗദി റിയാൽ വീതം ഹുറൂബായവരിൽ നിന്ന് ഈടാക്കിയിരുന്നതായി കണ്ടെത്തി.
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, നിയമലംഘനം നടത്തിയ തൊഴിലാളികളെ പിടികൂടുകയും രണ്ട് പ്രവാസികളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. വിദേശ നിക്ഷേപകനെ നിക്ഷേപ മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
