കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം സൗദിയിലേക്കുള്ള 1,168 കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി കസ്റ്റംസ്
റിയാദ് : സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1,168 കടത്തുകേസുകൾ പരാജയപ്പെടുത്തി. വിവിധ കസ്റ്റംസ് പ്രവേശന കവാടങ്ങളിലൂടെയാണ് ഇവ കണ്ടെത്തിയത്.
പിടിച്ചെടുത്ത കള്ളക്കടത്ത് കേസുകൾ പല വിഭാഗങ്ങളിൽ പെടുന്നു. പുകയിലയും അതിന്റെ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്നവയുമായി 863 കേസുകളും, നിരോധിത വസ്തുക്കളുടെ 247 കേസുകളും, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട് 60 കേസുകളും, പണവുമായി ബന്ധപ്പെട്ട 14 കേസുകളും, ആയുധങ്ങളും അനുബന്ധ വസ്തുക്കളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ഇതിൽ ഉൾപ്പെടുന്നു
സമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ അതിർത്തി പ്രവേശന കവാടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുടരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
