വ്യാഴാഴ്‌ച, ഒക്ടോബർ 8, 2026
Saudi ArabiaTop Stories

‎ഹൂത്തികളുടെ 82 സൈനിക കേന്ദ്രങ്ങൾ സഖ്യസേന തകർത്തു

‎റിയാദ് : രാജ്യത്തെ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യമിട്ട്റി യാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ  തീവ്രവാദി ഹൂത്തി മിലിഷ്യകൾ  നടത്തിയ ക്രൂരമായ ആക്രമണങ്ങൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് “യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യസേന” യുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
‎
‎സഅദ, അൽ ഹൊദൈദ, അൽ-ജൗഫ് , മഅരിബ് ഗവർണറേറ്റുകളിലെ ഭീകര ഹൂത്തി മിലിഷ്യയുടെ 82 നിയമാനുസൃത സൈനിക ലക്ഷ്യങ്ങൾ നശിപ്പിച്ചതുൾപ്പെടെയുള്ള സമഗ്രമായ ആക്രമണം സഖ്യസേന നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
‎
ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ ഭീഷണി സ്രോതസ്സുകൾ,  പർവതപ്രദേശങ്ങളിലെ 11 ബാലിസ്റ്റിക് മിസൈൽ ഡിപ്പോകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ആശയവിനിമയ സംവിധാനങ്ങൾ, മിസൈൽ, ആയുധ ഡിപ്പോകൾ, ഹൂത്തി ഭീകര  ആസ്ഥാനങ്ങൾ എന്നിവയായിരുന്നു ആക്രമണ ലക്ഷ്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്