വെള്ളിയാഴ്‌ച, ഒക്ടോബർ 9, 2026
Top StoriesWorld

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം  നവനീതം ‘നവി’ പിള്ളക്ക്

‎ഓസ്‌ലോ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രശസ്ത ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പ്രവർത്തകയും മുൻ യുഎൻ ഉദ്യോഗസ്ഥയുമായ നവനീതം ‘നവി’ പിള്ളയ്ക്ക് .
‎
നീതിയും അന്താരാഷ്ട്ര നിയമങ്ങളും ശക്തിപ്പെടുത്തി സമാധാനം ഉറപ്പാക്കാൻ നടത്തുന്ന ആഗോള പോരാട്ടങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം.
‎
‎നവി പിള്ള ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതി, റുവാണ്ടയ്ക്കായുള്ള അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതി എന്നിവയിൽ ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.മ്യാൻമറിനെതിരെയുള്ള റോഹിങ്ക്യൻ കേസ് പരിഗണിക്കുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിലവിൽ ജഡ്ജിയാണ് നവി പിള്ള. ഈ വർഷത്തെ സമാധാന പുരസ്കാരത്തിനായി 287 നാമനിർദ്ദേശങ്ങളാണ് നോർവീജിയൻ നൊബേൽ സമിതിക്ക് ലഭിച്ചത്. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 മില്യൺ ഡോളർ) ആണ് സമ്മാനത്തുക.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്