ശനിയാഴ്‌ച, ഒക്ടോബർ 10, 2026
Saudi ArabiaTop Stories

‎ഹൂത്തികളുടെ 136 സൈനിക ലക്ഷ്യങ്ങൾ  നശിപ്പിച്ചതായി സഖ്യ സേന

റിയാദ്: ഹൂത്തികൾക്കെതിരെ ശക്തമായ ആക്രമണം നടക്കുന്നതായി സഖ്യ സേന വാക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പ്രസ്താവിച്ചു.
‎
‎ഹൂത്തി ഭീകരരുടെ ശേഷി തകർക്കുന്നതിനും ഭീഷണികൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള കേന്ദ്രീകൃത ഓപറേഷനുകളിൽ സഖ്യസേന 136 ഹൂത്തി സൈനിക ലക്ഷ്യങ്ങൾ നശിപ്പിച്ചതായി അൽ-മാലികി സ്ഥിരീകരിച്ചു.
‎
‎യമൻ സായുധ സേനാ യൂണിറ്റുകൾക്ക് അവരുടെ പോരാട്ട പ്രവർത്തനങ്ങൾക്ക് പിന്തുണയായി സഖ്യം 24 മണിക്കൂറും തുടർച്ചയായ വ്യോമ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‎

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്