സൗദിയിൽ ഒക്ടോബറിലും നവംബറിലും ശരാശരിയിലും അധികം മഴ ലഭിക്കും
റിയാദ് : ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയിലും അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു.
അതേസമയം, ഡിസംബർ വരെ രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ ഉയർന്നതായിരിക്കുമെന്നും നിരീക്ഷണത്തിൽ പറയുന്നു.
2026 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലാവസ്ഥാ പ്രവചനത്തിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും, നവംബറിൽ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. തുടർന്ന് ഡിസംബറോടെ മിക്ക പ്രദേശങ്ങളിലും മഴ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
