ബുധനാഴ്‌ച, ഒക്ടോബർ 14, 2026
Saudi ArabiaTop Stories

‎ദഹ്‌റാനിലെ അരാംകോ കെട്ടിടത്തിനു നേരെ ഹൂത്തി ആക്രമണം: റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്ക്

കിഴക്കൻ പ്രവിശ്യയിലെ ദഹ്‌റാനിലുള്ള സൗദി അരാംകോയുടെ ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ചൊവ്വാഴ്ച വൈകുന്നേരം ആക്രമണത്തിന് വിധേയമായതായി ഉർജ്ജ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു.
‎
‎ആക്രമണ ഫലമായി ചെറിയ തീപിടുത്തമുണ്ടായതായും പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
‎
‎അതേ സമയം  അൽ-ഖർജ് ഗവർണറേറ്റിൽ ഒരു ക്രൂയിസ് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന പ്രസ്താവിച്ചു. റിയാദിനെയും തെക്കൻ മേഖലയെയും ലക്ഷ്യമിട്ടുള്ള 6 ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായും, റിയാദിനെ ലക്ഷ്യമിട്ടുള്ള 4 ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും സഖ്യ സേന അറിയിച്ചു.
‎
‎റിയാദ് നഗരത്തിൽ രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതിന് ശേഷം അവശിഷ്ടങ്ങൾ വീണു, രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും പരിക്കേറ്റതായി സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.  രണ്ട് മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചു 15  വീടുകൾക്ക് പരിമിതമായ നാശനഷ്ടങ്ങൾവന്നിട്ടുണ്ട്.
‎
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്