ചൊവ്വാഴ്‌ച, ഒക്ടോബർ 13, 2026
Saudi ArabiaTop Stories

‎റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമിട്ട് വന്ന മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചു

റിയാദിലേക്ക്  ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി  സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്താവിച്ചു.
‎
‎അതേ സമയം ഹൂത്തി മിലിഷ്യ ഖമീസ് മുഷൈത്തിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായും മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
‎
‎റിയാദിലെയും ഖമീസ് മുഷൈത്ത് ഗവർണറേറ്റിലെയും നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ്  അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും സുരക്ഷ ഉറപ്പാക്കാൻ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
‎
‎മുന്നറിയിപ്പ് കാലയളവിൽ പൗരന്മാരോടും പ്രവാസികളോടും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രധാനമായും തുറന്ന സ്ഥലങ്ങൾ, ഗ്ലാസുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്