സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയ തീരുമാനം വിവിധ ഇന്ത്യൻ വിമാനക്കമ്പനികൾ നീട്ടി
റിയാദ് : നിലവിലെ സംഘർഷ സാഹചര്യം കാരണം സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം വിവിധ ഇന്ത്യൻ വിമാനകമ്പനികൾ നീട്ടി.
ഇൻഡിഗോ റിയാദ്, ജിദ്ദ, ദമാം, മദീന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെയാണ് നീട്ടിയത്.
അതേ സമയം ആകാസ എയർ റിയാദിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെയും ജിദ്ദയിലേക്ക് സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 21 വരെയും നീട്ടി.
യാത്രക്കാർക്ക് ഡേറ്റ് മാറ്റാനും റിഫണ്ടിങ്നും വിമാനകമ്പനികൾ അവസരം നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
