സൗദിക്കെതിരെ വീണ്ടും ഹൂത്തി ആക്രമണം ; പ്രതിരോധിച്ചതായി സഖ്യ സേന
റിയാദ്, കിഴക്കൻ, തെക്കൻ മേഖലകളെ ലക്ഷ്യമാക്കി കഴിഞ്ഞ മണിക്കൂറുകളിൽ വന്ന നാല് ഡ്രോണുകൾ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി ഇന്ന് പ്രഖ്യാപിച്ചു.
എല്ലാ ഡ്രോണുകളും വിജയകരമായി കൈകാര്യം ചെയ്തതായി സഖ്യം സ്ഥിരീകരിച്ചു, എന്നാൽ നാശനഷ്ടങ്ങളെക്കുറിച്ചോ പരിക്കുകളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
അതേ സമയം ഹുത്തികളുടെ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടയുന്നതിന്റെയും ഹൂത്തി മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സഖ്യസേന പുറത്തുവിട്ടു. വീഡിയോ കാണാം.
https://www.instagram.com/reel/DemvvqNSzor/?vrfl=NDRtOG5uczZldWty
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
