ഞായറാഴ്‌ച, ഒക്ടോബർ 18, 2026
Saudi ArabiaTop Stories

‎നജ്‌റാനിൽ ഒരു പ്രൊജക്‌റ്റൈൽ പതിച്ച് ആറ് പൗരന്മാർക്ക് പരിക്ക്: 24 മണിക്കൂറിനുള്ളിൽ ഹൂത്തികൾക്കെതിരെ ആയിരത്തിലധികം അക്രമണങ്ങൾ നടത്തിയെന്ന് യമൻ സായുധ സേന

‎നജ്‌റാനിലെ ഒരു ജനവാസ കേന്ദ്രത്തിൽ  ഹൂത്തി മിലിഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 6 പൗരന്മാർക്ക് പരിക്കേറ്റതായും 3 വീടുകൾക്കും 3 വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായതായും സിവിൽ ഡിഫൻസിന്റെ ഔദ്യോഗിക വക്താവ്   അറിയിച്ചു.
‎
‎അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതി മിലീഷ്യകളുടെ സൈനിക ഒത്തുചേരലുകൾ, വാഹനങ്ങൾ, പ്രതിരോധ കോട്ടകൾ, വെടിവെപ്പിന്റെ ഉറവിടങ്ങൾ എന്നിവ ലക്ഷ്യമിട്ട് 1,326 കൃത്യമായ ആക്രമണങ്ങൾ നടത്തിയതായി യമൻ സായുധസേന അറിയിച്ചു.
‎
‎പ്രാഥമിക കണക്കനുസരിച്ച്, ഈ ഓപ്പറേഷനുകളുടെ ഫലമായി ഏകദേശം 370 ഹൂത്തി മിലിഷ്യ അംഗങ്ങളെ നിർവീര്യമാക്കുകയും ഡസൻ കണക്കിന് സൈനിക വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
‎
‎അതേ സമയം, യെമനിൽ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവായ മേജർ ജനറൽ തുർക്കി അൽ മാലിക്കി, സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി മിലീഷ്യ വക്താവിന്റെ അവകാശവാദം നിഷേധിച്ചു. അപ്പാച്ചെ ഹെലികോപ്റ്റർ ഉടൻതന്നെ യുദ്ധമേഖലയിൽ പ്രവേശിക്കുമെന്നും അതിന്റെ രൂപം ഹൂതി വക്താവ് നന്നായി ഓർത്തുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്