തിങ്കളാഴ്‌ച, ഒക്ടോബർ 19, 2026
Saudi ArabiaTop Stories

‎സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴയും കാറ്റും ഉണ്ടാകുമെന്ന് നിരീക്ഷണം

ജിദ്ദ : തിങ്കളാഴ്ച ജിസാൻ, അസീർ, അൽ-ബഹ, മക്ക പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.

മദീന, ഹായിൽ, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും നിരീക്ഷണം പറയുന്നു

മക്ക, ഈസ്റ്റേൺ പ്രൊവിൻസ് തീരങ്ങളിലും ചില ഉയർന്ന പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു.

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്