തിങ്കളാഴ്‌ച, ഒക്ടോബർ 19, 2026
Health

‎നിങ്ങളുടെ ജീവിതം നിയന്ത്രിക്കാൻ അവയെ അനുവദിക്കരുത്: സമ്മർദ്ദവും ഉത്കണ്ഠയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വ്യക്തമാക്കി ഫാമിലി കൗൺസിലർ

 മനുഷ്യജീവിതത്തിൽ പിരിമുറുക്കവും ഉത്കണ്ഠയും കടന്നുപോകുന്ന വെറും വികാരങ്ങൾ മാത്രമല്ല. മറിച്ച്, ശരീരവും മനസ്സും നൽകുന്ന ആദ്യകാല മുന്നറിയിപ്പ് സൂചനകളാണെന്ന് സൗദി ഫാമിലി കൗൺസിലർ അബ്ദുല്ല അൽ സൽമാൻ വ്യക്തമാക്കി.
‎
‎അത്തരം സൂചനകൾ ലഭിക്കുമ്പോൾ  അൽപസമയം നിർത്തി കാര്യങ്ങൾക്ക് മുൻഗണനാക്രമം നിശ്ചയിക്കാനും സ്വന്തം ആരോഗ്യത്തിലും ക്ഷേമത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും തയ്യാറാകണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
‎
‎ഈ വികാരങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അവ നൽകുന്ന സൂചനകൾ ശ്രദ്ധിക്കുകയും അവ മനസ്സിലാക്കുകയും വേണമെന്ന് അൽ സൽമാൻ വ്യക്തമാക്കി. എന്നാൽ അവയെ ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‎
‎എല്ലാ ഭാരങ്ങളും ഒരാൾ തന്നെ ഒറ്റയ്ക്ക് ചുമക്കേണ്ടതില്ലെന്ന് തിരിച്ചറിയുന്നതിലൂടെയാണ് മനസ്സമാധാനം ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‎
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്