മക്ക മേഖലയിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് സബൂഹയിൽ
മക്ക മേഖലയെ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തതായി സൗദി സിവിൽ ഡിഫൻസ്.
മിസൈലുകളുടെ അവശിഷ്ടങ്ങളിൽ ചിലത് മക്ക മേഖലയിലെ സബൂഹ ഗ്രാമത്തിൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
2026 നവംബർ 11 ബുധനാഴ്ചയാണ് സംഭവം നടന്നത്. അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
മസ്ജിദുൽ ഹറാമിൽ നിന്ന് നേരിട്ടുള്ള ദൂരത്തിൽ വെറും 36 കിലോമീറ്റർ മാത്രം അകലെയാണ് സബൂഹ ഗ്രാമം . സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
റിപ്പോർട്ടുകളിൽ പരിക്കുകളെയോ നാശനഷ്ടങ്ങളെയോ കുറിച്ചുള്ള വിശദാംശങ്ങൾ നൽകിയിട്ടില്ല
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
