വ്യാഴാഴ്‌ച, നവംബർ 12, 2026
Top StoriesU A E

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് വൻ അപകടം; നിരവധി പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ഫുജൈറ: നഗരത്തിലേക്കുള്ള പ്രവേശനത്തിന് സമീപമുള്ള ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ട്രക്കും മറ്റു വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു,

അർധരാത്രി കഴിഞ്ഞായിരുന്നു അപകടമെന്നും അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഫുജൈറ പോലീസ് അറിയിച്ചു.

അപകടവിവരം ലഭിച്ച ഉടൻ പൊലീസ്, ആംബുലൻസ് സംഘം, സിവിൽ ഡിഫൻസ് വിഭാഗം എന്നിവ സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി.

അപകടസ്ഥലത്ത് സുരക്ഷ ഉറപ്പാക്കിയ പൊലീസ് ഗതാഗതവും നിയന്ത്രിച്ചു. അപകടത്തിന്റെ സാഹചര്യവും കാരണവും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു.

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം, തിരിച്ചറിയൽ വിവരങ്ങൾ എന്നിവ അധികൃതർ പുറത്തുവിട്ടിട്ടില്ല.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വേഗപരിധി ഉൾപ്പെടെയുള്ള ഗതാഗതനിയമങ്ങൾ അനുസരിച്ച് മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം സൂക്ഷിക്കണമെന്നും ഫുജൈറ പൊലീസ് നിർദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group