ജിദ്ദ-ജിസാൻ തുറമുഖമടക്കം സൗദിയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഹൂത്തി ആക്രമണങ്ങൾ
സൗദിക്കെതിരെ തുടർച്ചയായ ഡ്രോൺ മിസൈൽ അക്രമണങ്ങൾ നടത്തി ഹൂത്തി മിലിഷ്യ.
ജിസാൻ തുറമുഖത്തിനു നേരെയും ജിദ്ദ തുറമുഖത്തിന് നേരെയും ഹുത്തികൾ പ്രോജക്റ്റൈൽ, ഡ്രോൺ ആകമണങ്ങൾ നടത്തിയതായും അവയെ തടഞ്ഞതായും സഖ്യ സേന വാക്താവ് മാലികി അറിയിച്ചു.
അതോടൊപ്പം വെസ്റ്റേൺ റീജിയണിലേക്ക് ക്രൂയിസ് മിസൈൽ ആക്രമണവും റിയാദ് റീജിയണിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും ഈസ്റ്റേൺ പ്രൊവിൻസിലേക്ക് രണ്ട് ഡ്രോൺ ആക്രമണങ്ങളും ഹൂത്തികൾ നടത്തിയതായും അവയെ പ്രതിരോധിച്ചതായും സഖ്യസേനാ വക്താവ് അറിയിച്ചു.
കഴിഞ്ഞദിവസം ഹൂത്തി നിയന്ത്രണത്തിനുള്ള ഹുദൈദ പോർട്ടിൽ സഖ്യസേന ശക്തമായ ആക്രമണം നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
