ബഹ്റൈനിൽ സിം രെജിസ്റ്റ്രേഷൻ നടത്തുന്നതിനുള്ള സമയ പരിധി നീട്ടി
മനാമ: ബഹ്റൈനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രീ പെയ്ഡ് സിം കാര്‍ഡ് രജിസ്ട്രേഷന്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് സമയ പരിധി നീട്ടിയത്.
ജൂണ്‍ രണ്ടിന് മുന്‍പ് സിം രെജിസ്റ്റ്രേഷൻ നടത്തണമെന്നാണു ബഹ്‍റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റി അറിയിച്ചത്.
നിശ്ചിത സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്യാത്ത പ്രി പെയ്ഡ് കണക്ഷനുകളുടെ സേവനങ്ങള്‍ റദ്ദാക്കും. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കണക്ഷനുകള്‍ സുരക്ഷിതമാക്കാനും തട്ടിപ്പുകള്‍ ഒഴിവാക്കാനുമാണ് സിം രെജിസ്റ്റ്രേഷൻ പദ്ധതിയെന്ന് അധികൃതര്‍ ഓർമ്മപ്പെടുത്തി..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
