പരിഭാഷകളിൽ ‘ഗോഡ്’ എന്നതിന് പകരം ‘അല്ലാഹ്’ എന്ന് ഉപയോഗിക്കാൻ മക്ക ഗവർണ്ണറുടെ നിർദ്ദേശം
മക്ക പ്രവിശ്യയിലെ സർക്കാർ വകുപ്പുകളിലെ വിവിധ ഭാഷകളിലെ പരിഭാഷകളിൽ ദൈവീക നാമം പ്രയോഗിക്കേണ്ട അവസരങ്ങളിൽ അല്ലാഹ് എന്ന് മാത്രം പ്രയോഗിക്കാൻ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നിർദ്ദേശിച്ചു.
ദൈവീക നാമം ഏതെങ്കിലും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന സൗദി മുഫ്തിയുടെ അഭിപ്രായം മാനിച്ചാണീ നടപടി.
ഇത് പ്രകാരം ഇംഗ്ളീഷിൽ ഗോഡ് എന്നോ മറ്റു ഭാഷകളിൽ മറ്റേതെങ്കിലും പേരോ ആണെങ്കിലും ഇനി മുതൽ ദൈവീക നാമം പരിഭാഷപ്പെടുത്തുന്നിടത്ത് ‘അല്ലാഹ്’ എന്ന് മാത്രമായിരിക്കും മക്ക ഗവർണ്ണറേറ്റിൽ പ്രയോഗിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa