ജിദ്ദയിൽ ലിഫ്റ്റ് ദേഹത്ത് വീണു മലയാളി യുവാവ് മരിച്ചു
ജിദ്ദയിൽ മലയാളി യുവാവ് അപകടത്തിൽ മരിച്ചു.മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് ആണ് മരിച്ചത്.28 വയസ്സായിരുന്നു.
ജോലി സ്ഥലത്ത് ലിഫ്റ്റ് ദേഹത്ത് വീണു തൽക്ഷണം മരിക്കുകയായിരുന്നു. ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
രണ്ട് ദിവസം മുംബ് ജിദ്ദയിൽ തന്നെ മറ്റൊരു മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു.
മലപ്പുറം തുവ്വൂർ അക്കരപ്പുറം സ്വദേശി നിയാസ് (28) ആണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നും
ഷോക്കേറ്റ് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
