തിങ്കളാഴ്‌ച, ജൂൺ 8, 2026
Jeddah

മജീദ് പൊന്നാനിക്ക് യാത്രയയപ്പ് നൽകി

നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന കെഎംസിസി നേതാവ്  മുൻ മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റും ജിദ്ദയിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ മജീദ് പൊന്നാനിക്ക് ജിദ്ദ പൊന്നാനി മണ്ഡലം കെഎംസിസി യാത്രയയപ്പ് നൽകി.
ഡോ. ഇസ്മായിൽ മരിതേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഇസ്സുദ്ധീൻ പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. നാസർ വെളിയങ്കോട് ഉപഹാരം സമർപ്പിച്ചു. സലാഹ് കാരാടൻ, സി.ഒ.ടി അസീസ്, അൻവർ ചേരങ്കൈ, നിസാം മമ്പാട്, സയ്യിദ് ഉബൈദ് തങ്ങൾ, അലി മൗലവി നാട്ടുകൽ, സി.എച് ബഷീർ, സമീർ സലാഹി, ഗഫൂർ പട്ടിക്കാട്, ഹബീബ് കല്ലൻ, ഇസ്‌ഹാഖ്‌ പൂണ്ടോളി, ഇസ്മായിൽ മുണ്ടക്കുളം, സി.സി കരീം, നാസർ മച്ചിങ്ങൽ, അസീസ് കോട്ടേപാടം, മാമ്മദു പൊന്നാനി, റഷീദ് വരിക്കോടൻ, അഷറഫ് പൊന്നാനി, ഹനീഫ് കക്കമൂലക്കൽ, എൻ എം ജമാലുദ്ധീൻ, മജീദ് കൊട്ടീരി, മജീദ് പുകയൂർ, നാസർ ഒളവട്ടൂർ, മുജീബ് ചേലക്കര, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, എ.കെ ഗഫൂർ, റസാഖ് ചേലക്കോട്, മുഹമ്മദലി കോങ്ങാട്, നാലകത്തു കുഞ്ഞാപ്പ, ഇസ്മായിൽ മുണ്ടുപറമ്പ്, കെ ടി ഹംസ,  കെ.എം മൂസ ഹാജി,  കെ.എൻ,എ ലത്തീഫ്, നജീബ് കട്ടുപാറ, മജീദ് കള്ളിയിൽ, ഇ.സി അഷറഫ്, അബ്ദുറഹ്മാൻ അയക്കോടൻ, ഉനൈസ് കരുമ്പിൽ, നൗഫൽ ഉള്ളാടൻ, സലിം അരക്കുപറമ്പ്, ഷാജി കൊയിലാണ്ടി, കരീംഷ വെളിയങ്കോട്  തുടങ്ങിയവർ ആശംസകൾ നേർന്നു.
പി.വി ഷഫീഖ് സ്വാഗതവും ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു. മുഹമ്മദ് കുട്ടി പൊന്നാനി ഖിറാഅത് നിർവഹിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group