സീബിൽ അനധികൃത സ്പീഡ് ബ്രേക്കറുകൾ പൊളിച്ച് നീക്കി
മസ്ക്കറ്റ്: ഒമാനിലെ സീബിൽ വീടുകൾക്കും ഓഫീസുകൾക്കും മുബിൽ വ്യക്തികളും സ്ഥാപനങ്ങളും നിർമ്മിച്ച സ്പീഡ് ബ്രേക്കറുകളും മറ്റു അനധികൃത നിർമ്മാണ പ്രവൃത്തികളും നഗരസഭ പൊളിച്ച് നീക്കി.
സർക്കാർ വസ്തു കയ്യേറുന്നതിനു തുല്ല്യമാണിത്തരം പ്രവർത്തനങ്ങളെന്നും ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്പീഡ് ബ്രേക്കറുകൾ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം സ്ഥാപിക്കുന്നത് മറ്റ് വാഹനങ്ങൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
