തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ നിന്നും 17,000 വിദേശികളെ നാടു കടത്തി

കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് 17,000 വിദേശികളെ നാടു കടത്തിയതായി റിപ്പോർട്ട്. നാടു കടത്തപ്പെട്ടവരിൽ ഇന്ത്യക്കാരാണു കൂടുതൽ.

ഇഖാമ നിയമ ലംഘകർ, വ്യത്യസ്ത കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, വിവിധ കേസുകളിൽ നാടു കടത്താൻ കോടതി വിധിച്ചവർ തുടങ്ങിയവരാണു നാട് കടത്തപ്പെട്ടവർ.

ഇന്ത്യക്കാർക്ക് പിറകേ യഥാക്രമം ഈജിപ്ത്, ഫിലിപൈൻസ്, എത്യോപ്യ, ബംഗ്ളാദേശ് , ശ്രീലങ്ക എന്നിവിടങ്ങളിലെ പൗരന്മാരാണു നാടു കടത്തപ്പെട്ടവരിൽ കൂടുതലും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്