തിങ്കളാഴ്‌ച, ജൂൺ 8, 2026
IndiaTop Stories

മോഡി ചായ വിറ്റിട്ടില്ല ; തൊഗാഡിയ

പ്രധാന മന്ത്രി നരേന്ദ്ര മോഡി ചായ വിറ്റിട്ടില്ലായിരുന്നുവെന്ന് പ്രവീൺ തൊഗാഡിയയുടെ വെളിപ്പെടുത്തൽ. പൊതു ജനങ്ങളുടെ സഹാനുഭൂതി നേടുന്നതിനായുണ്ടാക്കിയ ഒരു കഥ മാത്രമായിരുന്നു ചായ വില്പനയുടേതെന്നാണു മോഡിയുടെ ദീർഘ കാല സുഹൃത്തായിരുന്ന വി എച്ച് പി നേതാവ് തൊഗാഡിയ പറയുന്നത്.

കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ പൊതു ജനങ്ങൾക്കിടയിൽ മോഡി ചായ വില്പനക്കാരനായിരുന്നുവെന്ന പ്രചരണം വലിയ സ്വാധീനം ചെലുത്തിയിരുന്നു.

ബി ജെ പിയുടെയും ആർ എസ് എസിൻ്റെയും നില നിൽപ്പ് തന്നെ രാമക്ഷേത്ര വിഷയം ആധാരാമാക്കിയാണെന്നും മോഡി രണ്ടാം തവണ അധികാരത്തിലെത്തിയാലും രാമക്ഷേത്ര നിർമ്മാണം നടക്കില്ലെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്