കുവൈത്തിൽ നിന്ന് നാട് കടത്തുന്ന വിദേശികളുടെ ടിക്കറ്റുകൾ അവരവരുടെ എംബസികൾ വഹിക്കണമെന്ന് നിർദ്ദേശം
കുവൈത്തിൽ നിന്ന് നാട് കടത്തപ്പെടുന്ന വിദേശ തൊഴിലാളികളുടെ വിമാന ടിക്കറ്റുകൾ അവരവരുടെ എംബസികൾ തന്നെ വഹിക്കണമെന്ന കരട് നിർദ്ദേശം കുവൈത്ത് പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടു.
ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുമായുള്ള കരാറുകളിൽ ഈ നിർദ്ദേശം കൂടി ചേർക്കണമെന്നാണു പാർലമെൻ്റിൽ എം പി ഉസാമ അൽ ഷഹീൻ ആവശ്യപ്പെട്ടിട്ടുള്ളത്.
അവധിക്ക് പോയി തിരികെയെത്തുന്ന തൊഴിലാളി സ്പോൺസറെ അറിയിക്കാതെ മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവണ ഒഴിവാക്കാൻ രാജ്യത്ത് പ്രവേശിക്കാൻ തൊഴിലാളിക്ക് നിലവിലുള്ള സ്പോൺസറുടെ അനുമതി വേണമെന്ന നിയമം കൊണ്ട് വരണമെന്നും എം പി നിർദ്ദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa