കുവൈത്തിൽ മുട്ട വില വാണിജ്യ മന്ത്രാലയം നിശ്ചയിച്ചതിൽ നിന്ന് മാറ്റിയാൽ പിഴ
വാണിജ്യ മന്ത്രാലയം നിശ്ചയിച്ച വിലയിൽ നിന്ന് മാറ്റം വരുത്തി മുട്ട വില്പന നടത്തിയാൽ പിഴ നൽകേണ്ടി വരുമെന്ന് കൺസ്യൂമർ കോഓപറേറ്റീവ് മേധാവി മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ പല സ്ഥലങ്ങളിലും മുട്ട ലഭിക്കുന്നതിനു ക്ഷാമം അനുഭവപ്പെടുന്നതിനാലാണു ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.
കുവൈത്ത് മാർക്കറ്റിൽ അടുത്തിടെ അനുഭവപ്പെട്ട മുട്ട ക്ഷാമം പരിഹരിക്കുന്നതിനു കുവൈത്തിനു പുറത്ത് നിന്നും മുട്ട ഇറക്കുമതി ചെയ്യാനും ബന്ധപ്പെട്ടവർ ഉദ്ദേശിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa