Monday, April 21, 2025
KuwaitTop Stories

കുവൈത്തിൽ ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് സർവീസ് ആരംഭിച്ചു

ഡ്രൈവിംഗ് ലൈസൻസ് മെഷീൻ വഴി ഇഷ്യു ചെയ്യാനും പുതുക്കാനും കഴിഞ്ഞ ദിവസം മുതൽ കുവൈത്ത് ട്രാഫിക് വിഭാഗം പരീക്ഷണാർത്ഥം തുടക്കം കുറിച്ചു.

മോഡേൺ മെഷീനുകൾ വഴിയാണു ഇഷ്യു ചെയ്യലും പുതുക്കലും നടക്കുക. നിലവിൽ സ്വദേശികൾക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ. വിദേശികൾക്ക് താമസിയാതെ സേവനങ്ങൾ ലഭ്യമാകും.

കുവൈത്തിലെ ആറു ഗവർണ്ണറേറ്റുകളിൽ ഈ അത്യാധുനിക മെഷീൻ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും ഇഷ്യു ചെയ്യാനുമുള്ള സൗകര്യമൊരുക്കലാണു അധികൃതരുടെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്