സ്വകാര്യ സ്ഥാപനങ്ങളിൽ കുവൈത്തികളെ നിയമിക്കൽ നിർബന്ധമാകും
സ്വകാര്യ സ്ഥാപനങ്ങൾ സർക്കാർ നിജപ്പെടുത്തിയ പ്രകാരം കുവൈത്തികളെ ജോലിക്ക് നിയമിച്ചില്ലെങ്കിൽ പിഴ നൽകാനുള്ള കാബിനറ്റ് പ്രമേയം പബ്ളിക് അതോറിറ്റി ഫോർ മാൻ പവർ ഡയറക്ടർ ജനറൽ അഹമ്മദ് മൂസ നടപ്പിലാക്കാൻ തീരുമാനിച്ചു.
ഈ വർഷം ജൂൺ മുതലാണു പുതിയ നിയമം നടപ്പിലാകുക. നിശ്ചിത അനുപാതം കുവൈത്തിയെ നിയമിച്ചില്ലെങ്കിൽ 300 കുവൈത്തി ദീനാറാണു ഓരോ വർക്ക് പെർമിറ്റിനും പിഴ നൽകേണ്ടി വരിക.
തീരുമാനം കുവൈത്തികൾക്ക് സ്വകാര്യ മേഖലയിൽ ധാരാളം അവസരങ്ങൾ തുറന്ന് നൽകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa