യു എ ഇയിൽ കാൽ നട യാത്രക്കാരെ സംരക്ഷിക്കാനുള്ള ട്രാഫിക് പിഴകൾ അറിയാം
കാൽ നട യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള യു എ ഇയിലെ ഗതാഗത നിയമ ലംഘന പിഴകൾ അറിയാം.
സീബ്രാ ലൈനിൽ സ്പീഡ് കൂട്ടുകയോ കാൽ നട യാത്രക്കാർക്ക് മുൻ ഗണന നൽകാതിരിക്കുകയോ ചെയ്താൽ 500 ദിർഹം പിഴയും 6 ബ്ളാക് പോയിൻ്റും ലഭിക്കും
ഇത് കൂടാതെ താഴെ വിവരിച്ച മൂന്ന് പിഴകൾ കൂടി ഉടൻ നിലവിൽ വരും.
1.സീബ്രാ ലൈനിൽ വാഹനങ്ങൾ നിർത്തിയാൽ 500 ദിർഹം പിഴ
2.കാൽ നട യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സീബ്ര ലൈനിനു സമീപം വാഹനം നിർത്തുകയോ അവരെ മുറിച്ച് കടക്കുന്നതിനെത്തൊട്ട് തടയുകയോ ചെയ്താൽ 400 ദിർഹം പിഴ
3.നടപ്പാതയിൽ പാർക്ക് ചെയ്താൽ 400 ദിർഹം പിഴ
കാൽ നട യാത്രക്കാർക്ക് ആവശ്യമായ പരിഗണന നൽകാത്തത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa