അഴിമതി വിരുദ്ധ നടപടികളിലൂടെ സൗദി സമാഹരിച്ചത് 400 ബില്ല്യൻ റിയാൽ
അഴിമതി വിരുദ്ധ നടപടികളിലൂടെ 400 ബില്ല്യൻ റിയാലിൻ്റെ ആസ്തി സൗദി ഖജനാവിലേക്ക് സമാഹരിക്കാൻ സാധിച്ചതായി അഴിമതി അനേഷണ സമിതിയുടെ റിപ്പോർട്ട്.
അഴിമതി അന്വേഷണ സമിതിയുടെ സുപ്രീം കമ്മിറ്റി അദ്ധ്യക്ഷനായ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനാണു ഇത് സംബന്ധിച്ച റിപ്പോർട്ട് രാജാവിനു സമർപ്പിച്ചത്.
പണമായും, റിയൽ എസ്റ്റേറ്റായും, കംബനികളായും എല്ലാം വസ്തുവഹകൾ ഖജനാവിലേക്ക് കണ്ട് കെട്ടിയിട്ടുണ്ട്.
381 പേരായിരുന്നു 2017 അവസാനം അഴിമതിയുടെ പേരിൽ പിടിക്കപ്പെട്ടത്. ഇതിൽ പലരെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. 87 പേർ നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പാക്കി തടവിൽ നിന്നും പുറത്തിറങ്ങി.
ഒത്ത് തീർപ്പ് വ്യവസ്ഥകൾക്ക് തയ്യാറാകാത്ത 56 പേരുടെ കേസുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയായിരുന്നു. പിടി കൂടപ്പെട്ട ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുകയും കുറ്റക്കാരല്ലെന്ന് കണ്ടെത്തിയവരെ വെറുതെ വിടുകയും ചെയ്തിരുന്നു.
അഴിമതിക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് സല്മാൻ രാജാവ് ശക്തമായി ആവർത്തിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa