ഒമാനിൽ പാർപ്പിട വാടക കുത്തനെ കുറഞ്ഞു
ഒമാനിൽ പാർപ്പിട വാടക കുത്തനെ കുറഞ്ഞതിനാൽ ജനങ്ങൾ കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന ഫ്ളാറ്റുകളിലേക്ക് മാറുന്നത് പതിവായതായി റിപ്പോർട്ട്.
ചില ഏരിയകളിൽ പാർപ്പിട വാടക 60 ശതമാനം വരെ ആയി കുറഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് ആവശ്യമുള്ളതിലധികം താമസ സൗകര്യം ഇപ്പോൾ ഒമാനിലുണ്ടെന്നാണു പറയപ്പെടുന്നത്.
വിസ നിയന്ത്രണവും കംബനികളിൽ നിന്ന് തൊഴിലാളികളെ പിരിച്ച് വിട്ടതുമെല്ലാം വിദേശികളുടെ സാന്നിദ്ധ്യം കുറയാൻ ഇടയായതാണു പ്രധാനമായും ഫ്ളാറ്റ് ഉടമകളെ വാടക കുറക്കാൻ പ്രേരിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa