എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഏപ്രില്‍ ഒന്നുമുതല്‍
കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്‍പ്രസ് കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും.
തുടക്കത്തിൽ ആഴ്ചയില്‍ രണ്ട് സര്‍വീസുകൾ വീതമാണു കണ്ണൂരില്‍ നിന്ന് ഉണ്ടായിരിക്കുകയെന്ന് എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും സർവീസുകൾ. രാവിലെ 7.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് വിമാനം ബഹ്റൈന്‍ വഴി കുവൈത്ത് സമയം 11.10ന് കുവൈത്തിലെത്തും. തിരിച്ച് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് കുവൈത്ത് സമയം 12.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 7.10ന് കണ്ണൂരിലെത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
