കുവൈത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഈജിപ്ഷ്യൻ അദ്ധ്യാപകൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഈജിപ്ഷ്യൻ ട്യൂഷൻ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പിതാവിൻ്റെ പരാതിയിന്മേലാണു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വീട്ടിൽ ട്യൂഷനെടുക്കാൻ വന്ന അദ്ധ്യാപകൻ അതിക്രമത്തിനു മുതിർന്നപ്പോൾ പെൺകുട്ടി ഒച്ച വെക്കുകയും പ്രതി പുറത്തേക്കോടുകയുമായിരുന്നു എന്നാണു പരാതിയിൽ പിതാവ് അറിയിച്ചത്. പ്രതിയെ തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
