ഇന്ത്യയിലെ ഭീകരാക്രമണം; ഒമാൻ അപലപിച്ചു
ജമ്മു കാശ്മീരിലെ പുൽവാമ ഡിസ്ട്രിക്കിൽ 40 ജവാന്മാർ മരിച്ച ഭീകരാക്രമണത്തെ ഒമാൻ ശക്തിയായി അപലപിച്ചു.
നിരവധി പട്ടാളക്കാർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്ത അക്രമണത്തെ ഒമാൻ ഗവണ്മെൻ്റ് ശക്തിയായി അപലപിക്കുന്നതായി ഒമാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
