ഖത്തറിൽ ശനിയാഴ്ച രാവിലെ വരെ ഇടിക്കും മഴക്കും സാധ്യത
ഖത്തറിൽ ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
തീരദേശങ്ങളല്ലാത്തിടത്ത് ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
തീര ദേശങ്ങളിൽ കാറ്റും മഴയും ഇടിയും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
