തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിയന്ത്രണം യു എ ഇ പിൻവലിച്ചു

അബുദാബി: പാകിസ്ഥാനിലേക്കുൾള്ള വിമാന സര്‍വീസുകള്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി (ജിസിഎഎ)യാണു ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.

കറാച്ചി, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താൻ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണു സിവിൽ ഏവിയേഷൻ അനുമതി നല്‍കിയത്.

നിലവിൽ പാകിസ്ഥാനിലെ വ്യോമപാതയില്‍ സ്ഥിതി ശാന്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഒഴിവാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്