യു എ ഇ യിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ
യു എ ഇ യിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു. ഓൺലൈൻ റിക്രൂട്ട്മെന്റ് കമ്പനിയായ ഗൾഫ് ടാലന്റ് നടത്തിയ സർവേ പ്രകാരം 2019ൽ യു എ യിൽ തൊഴിലുടമകൾ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് .
സർവേ പ്രകാരം യു എ ഇ തൊഴിൽ മേഖലയിൽ 9 ശതമാനം വളർച്ചായാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏഷ്യൻ മേഖലകളിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാൻ കാരണമാവുമെന്നും സർവേ പറയുന്നു. കുറഞ്ഞ വേതനം ആണ് ഇന്ത്യ പാകിസ്ഥാൻ തുടങ്ങിയ രാജ്യക്കാരെ ജോലിക്ക് വെക്കാൻ തൊഴിലുടമകളെ പ്രേരിപ്പിക്കുന്നത്. ഏഷ്യക്കാരായ തൊഴിലാളികൾക്ക് അറബ് പൗരന്മാരേക്കാൾ 20 ശതമാനവും, പാശ്ചാത്യരേക്കാൾ 40 ശതമാനവും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്.
സർവേയിൽ പങ്കെടുത്ത 36 ശതമാനും തൊഴിലുടമകളും 2019 ൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും എന്നാണ് പറഞ്ഞത്. 27 ശതമാനം തൊഴിലാളികളുടെ എണ്ണം കുറക്കാൻ ഉദ്ദേശിക്കുമ്പോൾ 37 ശതമാനം നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യത എന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷവും ഗൾഫ് ടാലന്റ് റിക്രൂട്ടിങ് സ്ഥാപനം വഴി നിയമനം നടത്തപ്പെട്ട ഏഷ്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അതെ സമയം അറബ്, പാശ്ചാത്യ തൊഴിലാളികളുടെ എണ്ണത്തിൽ ഇത് 8 മുതൽ 10 ശതമാനം വരെ കുറവായിരുന്നു. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഉള്ളവർക്കാണ് യു എ ഇ യിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ളത്. അത് കഴിഞ്ഞാൽ ഫിലിപ്പീൻസ് ശ്രീലങ്ക എന്നീ രാജ്യക്കാർക്കാണ്.
ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കുറഞ്ഞ തൊഴിൽ പരിചയം ഉള്ളവരെ ജോലിക്ക് വെക്കാനാണ് തൊഴിലുടമകൾ താൽപര്യപ്പെടുന്നത്. 35 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 6 ശതമാനം ആവശ്യാക്കാർ വർധിച്ചപ്പോൾ 35 വയസ്സിനു മുകളിലുള്ള തൊഴിലാളികളെ ആവശ്യമുള്ളവരുടെ എണ്ണത്തിൽ 5 ശതമാനം കുറവ് കഴിഞ്ഞ 12 മാസത്തിനുള്ളിൽ രേഖപ്പെടുത്തി എന്നും സർവേ പറയുന്നു.
ആരോഗ്യ മേഖലയും ഐടി മേഖലയും ആണ് ഏറ്റവും വേഗത്തിൽ വളരുന്ന രണ്ട് മേഖലകലാളായി സർവേ കണ്ടെത്തിയത്. 30 ശതമാനം വളർച്ചയാണ് ഈ മേഖലയിലെ നിയമനങ്ങളിൽ ഓരോ വർഷവും രേഖപ്പെടുത്തുന്നത്. തൊഴിലാളികൾക്കു ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തൽ നിര്ബന്ധമാക്കിയതിനെ തുടർന്നാണ് ആരോഗ്യമേഖല ഈ വളർച്ച കൈവരിക്കാൻ കാരണം. ഇത് മൂലം ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കാനും അത് വഴി കൂടുതൽ ഡോക്ടർമാർക്കും, നേഴ്‌സുമാർക്കും ആരോഗ്യ രംഗത്തെ മറ്റു തൊഴിലാളികൾക്കും ജോലി ലഭിക്കാനും കാരണമാവുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa