റിയാദിൽ നിന്ന് ജിദ്ദയിലെത്താൻ 46 മിനുട്ട് മാത്രം
വിഷൻ 2030 പദ്ധതി പ്രകാരം സൗദിയിൽ ഹൈപർ ലൂപ് ടെക്നോളജി നിലവിൽ വരുന്നതോടെ റിയാദിൽ നിന്ന് ജിദ്ദയിലേക്ക് വെറും 46 മിനിട്ട് കൊണ്ട് എത്താൻ സാധിക്കുമെന്ന് വിർജിൻ ഹൈപർ ലൂപ് വൈസ് പ്രസിഡൻ്റ് കോളിൻ റൈസ് പറഞ്ഞു.
റിയാദിൽ നിന്ന് നിയോമിലെത്താൻ 58 മിനിട്ടേ ആവശ്യമായി വരികയുള്ളൂ. ലോകത്തെ ഏറ്റവും വലിയ സാംബത്തിക പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന സൗദിയിലെ നിയോമും റെഡ് സീ, ഖിദ്ദിയ പ്രൊജക്റ്റുകളുമെല്ലാം ഹൈപർ ലൂപ് നെറ്റ് വർക്കിൽ ഉൾപ്പെടും.
ജിസിസി രാജ്യങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിയെക്കുറിച്ചും കോളിൻ റൈസ് അഭിപ്രായപ്പെട്ടു. ഇതിൽ നിയോം, റെഡ് സീ പ്രൊജക്റ്റ്, ജിദ്ദ, മക്ക, റിയാദ്, കുവൈത്ത് സിറ്റി, അബൂദാബി, ദുബൈ, മസ്ക്കറ്റ് എന്നീ സ്ഥലങ്ങളിൽ ഹൈപർ ലൂപിനു സ്റ്റോപ് അനുവദിക്കും.
ചരക്കുകൾ അതി വേഗത്തിൽ ഇറക്കുമതിയും കയറ്റുമതിയും നടത്താൻ സാധിക്കുന്നതിനാൽ ഹൈപ്പർ ലൂപ് സൗദിയെ ഒരു മാനുഫാക്ചറിൻഗ് ഹബ് ആയി വളർത്തുമെന്നാണു പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa