വിസയില്ലാതെ സൗദിയിലേക്ക് പറക്കാൻ സാധിക്കുന്ന പദ്ധതി വരുന്നു
സൗദിയിലെ ടൂറിസ്റ്റ് ഏരിയകളിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള പദ്ധതികൾ സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നതായി വാൾ സ്റ്റ്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
ഇത് സംബന്ധിച്ച് അന്തിമ രൂപ കൽപ്പനകൾ അടുത്ത മാസത്തോടെ തയ്യാറാക്കുകയും ഈ വർഷാവസാനത്തോടെ പദ്ധതി പ്രഖ്യാപനം ഉണ്ടാകുമെന്നുമാണു കരുതുന്നത്.
ആദ്യ ഘട്ടത്തിൽ അമേരിക്ക, യൂറോപ്പ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും വിസയില്ലാതെ പ്രവേശനമോ ഓൺ അറൈവൽ വിസയോ അനുവദിക്കുക. താമസിയാതെ ഇതര രാജ്യങ്ങളിലുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണു കരുതുന്നത്.
സൗദി വിഷൻ 2030 പ്രകാരം ആഭ്യന്തര ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു ഈ ഉദാര വിസാ പദ്ദതി. 2020 ആകുംബോഴേക്കും ആഭ്യന്തര ടൂറിസം മേഖലയിലെ സാംബത്തിക വ്യയം 46.6 ബില്ല്യൻ ഡോളറായി ഉയർത്താനാണു അധികൃതരുടെ ശ്രമം. 2015 ൽ ഇത് 27.9 ബില്ല്യൻ ഡോളർ ആയിരുന്നു.
സൗദിയിൽ നടന്ന ഫോർമുല ഇ റേസിനോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 15 നു റേസ് വീക്ഷിക്കുന്നതിനു ടിക്കറ്റ് എടുത്ത വിദേശികൾക്ക് 640 റിയാലിനു 14 ദിവസത്തെ ഇ-വിസ അനുവദിച്ച വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണു റിപ്പോർട്ട് ചെയ്തിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa