വിദേശികൾക്ക് അനുകൂലമായ നിയമ നിർമ്മാണത്തിനൊരുങ്ങി കുവൈത്ത്
സ്വദേശിവൽക്കരണം വ്യാപകമാവുന്നതിനിടയിലും, വിദേശികൾക്ക് അനുകൂലമായ നിയമ ഭേദഗതിക്ക് കുവൈത്ത് ഒരുങ്ങുന്നു. ഈ മാസവസാനത്തോടെ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നാണു സൂചന.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 17 ലക്ഷം വിദേശികളുടെ വാർഷികാവധി 40 ദിവസമായി ഉയർത്തുന്നതായിരിക്കും പ്രധാനപ്പെട്ട നിയമ ഭേദഗതി.
ശംബളത്തിലും നഷ്ടപരിഹാരത്തുകയിലും 15 ശതമാനം വർദ്ധനവും നിയമ ഭേദഗതിയിലൂടെ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നതായാണു റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa