Monday, September 23, 2024
Top StoriesWorld

ന്യൂസിലാൻ്റിലെ പള്ളികളിൽ ഭീകരാക്രമണം; ഇന്ത്യയും സൗദിയും അപലപിച്ചു

ന്യൂസിലാൻ്റിലെ രണ്ട് മുസ് ലിം പള്ളികളിൽ വലത് പക്ഷ ഭീകരർ നടത്തിയ വെടി വെപ്പിൽ 49 പേർ ദാരുണമായി കൊല്ലപ്പെട്ടു. 50 ഓളം പേർക്ക് പരിക്കേറ്റു. 20 പേരുടെ പരിക്ക് ഗുരുതരമാണു. മരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. പരിക്കേറ്റവരിൽ സൗദി പൗരന്മാരുമുണ്ട്.

ന്യൂസിലാൻ്റിലെ ക്രിസ്റ്റ് ചർച്ച് നഗരത്തിലെ പള്ളികളിലാണു അക്രമണങ്ങൾ നടന്നത്. കൊലപാതകികൾ അക്രമണം നടത്തുന്നത് സോഷ്യൽ മീഡിയ വഴി ലൈവ്  ആയി കാണിക്കുകയും ചെയ്തിരുന്നു.

അക്രമണവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രതികളിലൊരാളെ നാളെ ഒരു കൊലപാതകക്കേസിൽ കോടതിയിൽ ഹാജരാക്കാനുള്ളതാണ്.

ആക്രമണത്തെ ഇന്ത്യയും സൗദിയും ന്യുസിലാന്റും ആസ്‌ത്രേലിയയും അടക്കമുള്ള ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

പ്രതികളുടെ വർണ്ണ വെറിയും ഇസ്‌ലാം വിരുദ്ധതയുമാണ് ആക്രമണത്തിന് പിറകിലെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പ്രതികളിലെ ആസ്‌ത്രേലിയൻ വംശജൻ കടുത്ത മുസ്‌ലിം വിരുദ്ധനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ അധികവും കുടിയേറ്റക്കാരും അഭയാർത്ഥികളുമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്