സൗദി മന്ത്രിസഭയിൽ മാറ്റങ്ങൾ വരുത്തി രാജ കല്പന
സൗദി മന്ത്രി സഭയിലും വിദ്യാഭ്യാസ പൊതു മേഖലകളിലും ചില മാറ്റങ്ങളും നിയമനങ്ങളും നടത്തിക്കൊണ്ട് സല്മാൻ രാജാവിൻ്റെ ഉത്തരവ്. പ്രധാന ഉത്തരവുകൾ താഴെ വിവരിക്കുന്നു :
ഇസ് ലാമിക കാര്യ ഡെപ്യൂട്ടി മിനിസ്റ്റർ ഡോ: തൗഫീഖ് അസുദൈരിയെ പ്രസ്തുത സ്ഥാനത്ത് നിന്ന് ഒഴിവാക്കി.
എഞ്ചിനീയർ അഹ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഓഹലിയെ ജനറൽ അതോറിറ്റി ഫോർ മിലിറ്ററി ഇൻഡസ്റ്റ്രി ഗവർണ്ണറായി നിയമിച്ചു. മിനിസ്റ്റർ റാങ്കോടെയാണു നിയമനം.
ഡോ: സഅദ് ബിൻ സൗദ് ബിൻ മാജിദിനെ ഉന്നത റാങ്കോടു കൂടി വിദ്യാഭ്യാസ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു.
അബ്ദുറഹ്മാൻ ബിൻ അഹ്മദ് ബിൻ ഹംദാൻ അൽ ഹർബിയെ ജനറൽ അതോറിറ്റി ഫോർ ഫോറീൻ ട്രേഡ് ഗവർണറായി നിയമിച്ചു.
ഡോ: ഹാതിം ബിൻ ഹസൻ ബിൻ ഹംസ അൽ മർസൂകിയെ യൂണിവേഴ്സിറ്റി എജുക്കേഷൻ, റിസർച്ച് ആൻ്റ് ഇന്നൊവേഷൻ ഡെപ്യൂട്ടി മന്ത്രിയായി ഉന്നത റാങ്കോടെ നിയമിച്ചു.
എഞ്ചിനീയർ മുഹമ്മദ് ബിൻ നാസർ ബിൻ അൽ ജാസറിനെ തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa