വിദേശികൾക്ക് ഇഖാമ നംബർ വഴി ബന്ധുക്കൾക്ക് ഉംറ വിസ ഇഷ്യു ചെയ്യാൻ പദ്ധതി; ഹൗസ് ഡ്രൈവർമാരടക്കം പതിനായിരങ്ങൾക്ക് ആശ്വാസമാകും
സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും സ്വന്തം ഉത്തരവാദിത്വത്തിൽ ആളുകളെ ഉംറ വിസയിൽ സൗദിയിലേക്ക് കൊണ്ട് വരാനുള്ള പദ്ധതി ഉടൻ നടപ്പാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ: അബ്ദുൽ അസീസ് വസ്സാൻ അറിയിച്ചു
‘ഉംറ ഓഫ് ദ ഹോസ്റ്റ്’ എന്ന ഈ പദ്ധതി പ്രകാരം സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മൂന്ന് മുതൽ അഞ്ച് വരെ വ്യക്തികളെ ഉംറ അതിഥികളായി കൊണ്ട് വരാൻ സാധിക്കും. വർഷത്തിൽ മൂന്ന് തവണ ഇങ്ങനെ ആളുകളെ കൊണ്ട് വരാം.
സ്വദേശികൾക്ക് അവരുടേ സിവിൽ ഐഡി നംബർ ഉപയോഗിച്ചും വിദേശികൾക്ക് ഇഖാമ നംബർ ഉപയോഗിച്ചും ഉംറ വിസകൾ ഇഷ്യു ചെയ്യാൻ സാധിക്കും.സൗദികൾക്ക് അവരുടെ ഐഡി ഉപയോഗിച്ച് ആരെയും ഉംറ അതിഥികളായി സൗദിയിലേക്ക് കൊണ്ട് വരാം. വിദേശികൾക്ക് അവരുടെ ഇഖാമ ഉപയോഗിച്ച് അടുത്ത ബന്ധുക്കളെ കൊണ്ട് വരാൻ അനുവദിക്കും. സൗദിയിലെത്തി തിരിച്ച് പോകും വരെ തീർത്ഥാടകരുടെ മുഴുവൻ കാര്യങ്ങളും ആതിഥേയൻ കൈകാര്യം ചെയ്യണം.
ഈ പദ്ധതി നടപ്പിലാകുന്നതോടെ ഇഖാമയിലെ പ്രഫഷൻ പ്രശ്നങ്ങൾ കാരണം വിസിറ്റിംഗ് വിസയിൽ ഫാമിലിയെ കൊണ്ട് വരാൻ സാധിക്കാത്ത വിദേശികൾക്കും ഉംറ വിസയിൽ തങ്ങളുടെ കുടുംബത്തെ കൊണ്ട് വരാൻ സാധിച്ചേക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa