ജിദ്ദ അൽ ഖുംറയിൽ വ്യാജ ടാക്സിയിൽ കയറിയയാളെ കൊള്ളയടിച്ചു; പ്രവാസികൾ സൂക്ഷിക്കുക
ജിദ്ദയിലെ അൽ ഖുംറയിൽ വ്യാജ ടാക്സിയിൽ കയറിയയാളെ മൂന്നംഗ കവർച്ചാ സംഘം കൊള്ളയടിച്ച് റോഡിൽ ഉപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. 34000 റിയാൽ കവർച്ച ചെയ്ത ശേഷം യാത്രക്കാരനെ കാറിൽ നിന്ന് ബലമായി പുറത്തേക്ക് വലിച്ചിടുകയായിരുന്നു കവർച്ചാ സംഘം.
അക്രമിക്കപ്പെട്ടയാൾ കാറിൽ യാത്രക്കാരനായി കയറിയയാളായിരുന്നു. യാത്രാ മദ്ധ്യേ യാത്രക്കാരെന്ന വ്യാജേനെ മറ്റു രണ്ട് പേർ കൂടി കാറിൽ കയറുകയും കാറിനുള്ളിൽ വെച്ച് സംഘം ചേർന്ന് ഇദ്ദേഹത്തെ കവർച്ച ചെയ്യുകയുമാണുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഇത് പോലുള്ള വാർത്തകൾ ഓരോ പ്രവാസിയും പാഠമാക്കേണ്ടതുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സന്ദർഭങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ ധാരാളം പ്രവാസികൾ ഉൾപ്പെട്ടിട്ടുണ്ട്. പലരും ചെറിയ ലാഭം നോക്കിയാണ് വ്യാജ ടാക്സികളിൽ കയറാൻ ഒരുങ്ങുക. എന്നാൽ ഇത് പിന്നീട് വലിയ നഷ്ടത്തിലേക്കാണു നയിക്കുക എന്നോർക്കുക. ഒറിജിനൽ ടാക്സികളിൽ മാത്രം കയറി യാത്ര ചെയ്ത് ശരീരവും പണവും രേഖകളും സുരക്ഷിതമാക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa