Monday, September 23, 2024
KeralaQatarTop Stories

തിരയിൽപെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

കോഴിക്കോട്​: തിരയിൽപെട്ട മകനെയും കൂട്ടുകാരെയും രക്ഷിക്കുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. കോഴിക്കോട്​ ​ഗാന്ധിറോഡ്​ കേരള സോപ്​സിനു സമീപം കണ്ണൻകടവത്ത്​ കെജി പ്രതാപാണ്​​ (47) കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട മകനെയും മകന്റെ കൂട്ടുകാരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചത്​.

ചൊവ്വാഴ്​ച ഉച്ചക്ക്​ 12 മണിക്കായിരുന്നു അപകടം.​ ഖത്തറിൽനിന്ന്​ അവധിക്ക്​ നാട്ടിലെത്തിയ പ്രതാപ് 14 കാരനായ മകൻ വിഘ്​നേഷിനെയും മകന്റെ അയൽവാസികളായ, ശബരിനാഥ് (14), രാഹുല്‍ (13) എന്നീ കൂട്ടുകാരെയും കൂട്ടി കടലിൽ ​പോയതായിരുന്നു. ലയൺസ്​ പാർക്കിനടുത്തുള്ള കടൽതീരത്ത്​ കുളിക്കുന്നതിനിടെയായിരുന്നു മകനും കൂട്ടുകാരും തിരയിൽ പെട്ടത് . ഇവരെ രക്ഷിക്കാൻ ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചത്.

സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന്​ ഇറോത്ത് വാട്ടര്‍ സ്‌പോര്‍ട്‌സിലെ ലൈഫ്​ ഗാർഡുകൾ രക്ഷാബോട്ടുമായി പാഞ്ഞെത്തി കടലിൽപെട്ട കുട്ടി​കളെ രക്ഷപ്പെടുത്തുകയായിരുന്നു​. എന്നാൽ, രക്ഷാപ്രവർത്തനത്തിനിടെ കടലിൽ മുങ്ങി​യ ​പ്രതാപിനെ ലൈഫ്​ ഗാർഡുകൾ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കടലിൽ നന്നായി നീന്തി പരിചയമുള്ള പ്രതാപ്​ ചുഴിയിൽപെട്ടു മുങ്ങിയയതാവാം എന്നാണ്​ നിഗമനം.

ഭാര്യ: ശ്രീജ. മക്കൾ:വിഘ്​​​നേഷ്​ (ഒമ്പതാം ക്ലാസ്​ വിദ്യാർഥി, സെന്റ്​ ജോസഫ്​സ്​ ബോയ്​സ്​), ശ്രീലക്ഷ്​മി (പ്ലസ്​വൺ വിദ്യാർഥിനി, പ്രോവിഡൻസ്​ ഗേൾസ്​ സ്​കൂൾ). പിതാവ്​: പരേതനായ ഗോപാലൻ. മാതാവ്​: ശോഭന. സഹോദരങ്ങൾ: കമൽ (ഖത്തർ), സാബു (മത്സ്യത്തൊഴിലാളി), ജാൻസി. സംസ്​കാരം ബുധനാഴ്​ച രാവിലെ ​െവസ്​റ്റ്​ഹിൽ ശ്​മശാനത്തിൽ. ആറു വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പ്രതാപ് മൂന്നാഴ്​ച മുൻപ് മാത്രമാണ് ​നാട്ടിലെത്തിയത്​.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q