ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് പ്രവിശ്യകളിലുള്ളവർക്ക് കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്

സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ പെട്ട വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മൂന്ന് പ്രവിശ്യകളിലെയും താഴെ സൂചിപ്പിക്കപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നതിനാൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനങ്ങളോടിക്കുന്നവർ പ്രത്യേകം സൂക്ഷിക്കുക.

തബൂക്ക് പ്രവിശ്യയിൽ പെട്ട ബദ്അ, അംലജ്, തബൂക്ക് എന്നീ ഏരിയകളിലുള്ളവരും ഈസ്റ്റേൺ റീജിയനിൽ ഉൾപ്പെട്ട ഖഫ്ജി, നഅരിയ, ഹഫറുൽ ബാതിൻ, ഖൈസൂമ എന്നിവിടങ്ങളിലുള്ളവരും അൽ അഹ്സ, ജുബൈൽ, അൽ ഖോബാർ, ദമാം, ഖതീഫ്, എന്നിവിടങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മദീന പ്രവിശ്യയിലെ ഹനാകിയ, അൽ ഉല, അൽഐസ്, ബദർ, യാൻബു എന്നിവിടങ്ങളിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്