ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റമളാൻ 29-തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.

നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി ഉപയോഗിച്ചോ ആരെങ്കിലും മാസപ്പിറവി ദർശിച്ചാൽ അടുത്തുള്ള കോടതിയിലോ കോടതിയുമായി ബന്ധപ്പെടാവുന്ന കേന്ദ്രങ്ങളിലോ വിവരം സാക്ഷ്യപ്പെടുത്തണം.
രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കുന്ന വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്നും കോടതി ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
