തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈയിൽ ബസപകടം; 17 മരണം

ഒമാനിൽ നിന്ന് ദുബൈയിലേക്ക് വന്ന യാത്രാ ബസ് അപകടത്തിൽ പെട്ട് 17 പേർ മരിച്ചു. റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

31 യാത്രക്കാരാണുണ്ടായിരുന്നത്. ഏതൊക്കെ രാജ്യക്കാരാണെന്നത് വ്യക്തമായിട്ടില്ല. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒമാനിൽ നിന്ന് ഈദാഘോഷങ്ങൾക്ക് ശേഷം മടങ്ങിയവരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണു റിപ്പോർട്ടുകൾ. ദുബൈ സമയം വൈകുന്നേരം 05:40 നായിരുന്നു സംഭവം.

അപകട പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ മസ്കറ്റിൽ നിന്നും ദുബൈയിലേക്കും തിരിച്ചുമുള്ള മുവാസലാത്തിൻ്റെ ബസ് സർവീസുകൾ നിർത്തി വെച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്