പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഈദ് സംഗമം.
റിയാദ്: പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ഈദ് സംഗമം വിവിധ പരിപാടികളോടെ റിയാദില്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അക്കാദമിക്ക് കണ്‍വീനര്‍ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.
കലാസാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തചന്റ ഈദ്‌സംഗമവും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമദോദിക്കുകയും ചെയ്തു.
മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് രാജേഷ് പറയംകുളം അധ്യക്ഷത വഹിച്ചു. അസ്ലം പാലത്ത്, ഷാജഹാന്‍ ചാവക്കാട്, ഹനീഫ കാസര്‍ഗോഡ്, ബൈജു കൊടുങ്ങല്ലൂര്‍, സലാം തിരുവമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് വര്‍ഷത്തിനിടെ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കാനും സാമ്പത്തിക സഹായം നല്‍കാന്‍ സംഘടനക്കു കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. എസ്എസ്എല്‍സി ഉന്നത വിജയംകൈവരിച്ച അമലേന്ദു, മുസീഫര്‍, ഷെരീക്ക്, നിസാം മുസ്തഫ എന്നിവർക്കും, പ്ലസ് ടു വിന് ഉന്നത വിജയം കൈവരിച്ച അപര്‍ണ സജീവ്, മര്‍ഫാദ ്ആച്ചി നാസര്‍, ആയിഷ ഷഹന, നജ്മ മുസ്തഫ, ശ്രീലക്ഷ്മി മനോജ് എന്നിവര്‍ക്കു വേണ്ടി രക്ഷകര്‍ത്താക്കള്‍ ഉപഹാരം ഏററുവാങ്ങി. തുടര്‍ന്ന്‌വിവിധ കലാപരിപാടികളും അരങ്ങേറി. ആബിദ് പള്ളിക്കല്‍ സ്വാഗതവും നസീര്‍ തൈക്കണ്ടി നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
