ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.

റിയാദ് പ്രവിശ്യയിൽ വിശിഷ്യാ വാദി ദവാസിറിലും, അൽ ജൗഫ്, തബൂക്ക്, നജ്രാൻ, എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടും. ദൂരക്കാഴ്ചക്ക് പൊടിക്കാറ്റ് പ്രയാസം സൃഷ്ടിക്കും.

അസീറിലെ അബ്ഹ, നമാസ്, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ മഴയും ഐസ് വീഴ്ചയും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്